Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol Pump

Kannur

തെ​ങ്ങി​ൻ​തോ​ട്ടം ന​ശി​പ്പി​ച്ച് ഇ​നി പെ​ട്രോ​ൾ പ​ന്പ് കൃ​ഷി

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ കാ​ർ​ഷി​ക​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ൽ പെ​ട്രോ​ൾ പ​മ്പ് സ്ഥാ​പി​ക്കാ​ൻ നീ​ക്കം. മ​ത്സ്യ​ഫെ​ഡി​നു കീ​ഴി​ൽ പെ​ട്രോ​ൾ പ​മ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് 35 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നു ന​ൽ​കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നേ​ര​ത്തേ മ​ത്സ്യ​ഫെ​ഡ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ബി. ​അ​ശോ​ക് വി​സി​യാ​യി​രി​ക്കേ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും പി​ലി​ക്കോ​ട് കേ​ന്ദ്രം മേ​ധാ​വി​യോ​ട് സാ​ധ്യ​താ റി​പ്പോ​ർ​ട്ട് തേ​ടു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട തെ​ങ്ങു​ക​ള​ട​ങ്ങി​യ പ​രീ​ക്ഷ​ണ തോ​ട്ട​ത്തി​ന്‍റെ എ​ൽ ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​ണ് പെ​ട്രോ​ൾ പ​മ്പ് സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ​യൊ​രു ആ​വ​ശ്യ​ത്തി​ന് തെ​ങ്ങു​ക​ൾ മു​റി​ച്ചു​മാ​റ്റി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യാ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ണ്ണാ​യ സ്ഥ​ല​ത്തി​ന് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​കു​മെ​ന്നും കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നേ​ര​ത്തേ നീ​ലേ​ശ്വ​ര​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കാ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ലു​ള്ള ക​രു​വാ​ച്ചേ​രി തോ​ട്ട​ത്തി​ന്‍റെ സ്ഥ​ലം ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല വി​ട്ടു​ന​ൽ​കി​യി​രു​ന്നി​ല്ല. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ലേ​ശ്വ​രം, പി​ലി​ക്കോ​ട് തോ​ട്ട​ങ്ങ​ളു​ടെ സ്ഥ​ല​വും കാ​ർ​ഷി​ക വി​ള​ക​ളു​മു​ൾ​പ്പെ​ടെ ന​ഷ്ട​മാ​യ​താ​ണ്.
നീ​ലേ​ശ്വ​രം തോ​ട്ട​ത്തി​ൽ​നി​ന്ന് അ​ന്ന് മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന നാ​ട്ടു​മാ​വി​ന​ങ്ങ​ളു​ടെ പു​തി​യ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ഇ​തേ തോ​ട്ട​ത്തി​ൽ മ​റ്റൊ​രി​ട​ത്ത് ന​ട്ടു​വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥ​ല​ത്ത് പെ​ട്രോ​ൾ പ​മ്പ് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Kerala

പെ​ട്രോ​ള​ടി​ച്ച പ​ണം ചോ​ദി​ച്ചു; പ​മ്പ് ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്; പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

മ​ല​പ്പു​റം: പാ​ലേ​മാ​ട് പെ​ട്രോ​ൾ പ​മ്പി​ൽ പെ​ട്രോ​ള​ടി​ച്ച പ​ണം ചോ​ദി​ച്ച ജീ​വ​ന​ക്കാ​രി​യെ യു​വാ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ലേ​മാ​ട് സ്വ​ദേ​ശി റോ​സ​മ്മ​യെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി ജാ​ബി​റി​നെ​തി​രെ എ​ട​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ട​ക്ക​ര പാ​ലേ​മാ​ടു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ ബൈ​ക്കി​ൽ പെ​ട്രോ​ള​ടി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജാ​ബി​ർ. ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് റോ​സ​മ്മ പെ​ട്രോ​ൾ അ​ടി​ച്ചു ന​ൽ​കി. തു​ട​ർ​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ ന​ൽ​കാ​ൻ ത​യ്യാ​റാ​കാ​തെ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു എ​ന്ന് പ​മ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ റോ​സ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​മ്പി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി​യാ​ണ് യു​വാ​വി​നെ പി​ടി​ച്ചു​മാ​റ്റി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ റോ​സ​മ്മ​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും മ​ർ​ദ​ന​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Kerala

പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​വ​ര്‍​ച്ച; ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പിന്‍റെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി പ​മ്പ് അ​ട​ച്ചു ശേ​ഷം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ധി ആ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തെ പ​ണം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്നി​ല്ല. ഈ ​പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ഈ ​പ​മ്പി​ല്‍ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

National

പെട്രോൾ പമ്പിൽ പുകവലി തടഞ്ഞതിന് പമ്പിനു തീയിട്ട് യുവാവ്

റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ പെട്രോൾ പമ്പിൽ പുക വലിക്കുന്നത് തടഞ്ഞതിന് പന്പിന് തീകൊളുത്തി യുവാവ്. ധർമ്മേന്ദ്ര ക്ഷത്രി എന്ന യുവാവാണ് ലൈറ്റർ ഉപയോഗിച്ച് ഫ്യൂവൽ നോസൽ കത്തിച്ചത്.

ധർമ്മേന്ദ്ര, ഇമ്രാൻ എന്നിവരാണ് ബൈക്കിൽ പെട്രോൾ നിറയ്ക്കാനായി പമ്പിൽ എത്തിയത്. പെട്രോൾ നിറക്കുന്നതിനിടെ ധർമ്മേന്ദ്ര ബൈക്കിന്‍റെ അടുത്ത് തന്നെ നിൽക്കുമ്പോൾ ഇമ്രാൻ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു.

ബൈക്കിന്‍റെ പെട്രോൾ ടാങ്ക് തുറന്നപ്പോൾ ധർമ്മേന്ദ്ര പുകവലിക്കാൻ തുടങ്ങി. തുടർന്ന് പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ ഉടനെ ഇയാൾ ലൈറ്റർ ഉപയോഗിച്ച് ഫ്യൂവൽ നോസൽ പൈപ്പ് കത്തിക്കുകയായിരുന്നു.

തീ ബൈക്കിലേക്കും പമ്പ് മെഷീനിലേക്കും ആളിപടർന്നു. ഇതിനിടെ പമ്പ് ജീവനക്കാരനും ധർമ്മേന്ദ്രനും ഇമ്രാനും ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പന്പിലെ മറ്റൊരു ജീവനക്കാരൻ ഫ്യൂവൽ പൈപ്പ് വലിച്ചുമാറ്റുകയും പ്രധാന ഇന്ധന വിതരണം ഓഫാക്കുകയും ചെയ്തു. മറ്റ് ജീവനക്കാർ പമ്പിൽ സൂക്ഷിച്ചിരുന്ന ഫയർ സേഫ്റ്റി കിറ്റ് ഉപയോഗിച്ച് തീ അണച്ചത്കൊണ്ട് വലിയ അപകടം ഒഴിവായി.

സംഭവത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരും പമ്പ് ജീവനക്കാർ പിടികൂടി, പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

Kerala

പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല; ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. പെ​ട്രോ​ൾ പ​മ്പി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് - ക​ച്ചേ​രി​ന​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം പ​മ്പി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.35നാ​യി​രു​ന്നു സം​ഭ​വം.

നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന ശ്രീ​കാ​ന്ത് പെ​ട്രോ​ൾ പ​മ്പി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത് പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​ജി​ത്ത് ത​ട​ഞ്ഞു. പ​മ്പി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​ജി​ത്ത് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ശ്രീ​കാ​ന്ത് മ​ട​ങ്ങി​പ്പോ​യി.

പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യി തി​രി​കെ വ​ന്ന് സു​ജി​ത്തി​നെ പ​മ്പി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നു. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് സു​ജി​ത്ത് വ്യ​ക്ത​മാ​ക്കി.

Kerala

പെ​ട്രോ​ൾ പ​മ്പി​ലെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പെ​ട്രോ​ൾ പ​മ്പി​ലെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ.

തൃ​ശൂ​ർ കൊ​ര​ട്ടി എ​രി​യാം​കു​ടി അ​ന്ന​മ​ന​ട ചെ​മ്പാ​ട്ട് വീ​ട്ടി​ൽ റി​യാ​ദ് (24), എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​റ​വൂ​ർ ചി​റ്റാ​റ്റു​ക​ര ച​ന്ത​ത്തോ​പ്പി​ൽ വീ​ട്ടി​ൽ മി​ഥു​ൻ സി.​എ (27) എ​ന്നി​വ​രെ​യാ​ണ് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് തൃ​ശൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 22ന് ​രാ​ത്രി 11.36നാ​യി​രു​ന്നു സം​ഭ​വം. തൈ​ക്കാ​ട്ടു​ശേ​രി പി​എ​സ് ക​വ​ല​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഓ​ഫീ​സ് മു​റി​യു​ടെ ഷ​ട്ട​ർ തു​റ​ന്ന് ഗ്ലാ​സ് ഡോ​റി​ന്‍റെ ലോ​ക്ക് പൊ​ളി​ച്ചാ​ണ് ഇ​വ​ർ അ​ക​ത്തു​ക​യ​റി​യ​ത്. മേ​ശ​പ്പു​റ​ത്തെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 18,500 രൂ​പ​യും മേ​ശ​വ​ലി​പ്പ് കു​ത്തി​ത്തു​റ​ന്ന് അ​തി​ലു​ണ്ടാ​യി​രു​ന്ന 24,950 രൂ​പ​യും ഉ​ൾ​പ്പെ​ടെ 43,450 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രു​മാ​ണ്. റി​യാ​ദ് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31നാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

Kerala

പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ണി​യം​കു​ള​ത്താ​ണ് സം​ഭ​വം.

വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മൂ​ന്നം​ഗ സം​ഘം വാ​ണി​യം​കു​ള​ത്തെ കെ​എം പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ മൂ​വ​ർ സം​ഘം ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞു. പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ൽ സം​ഘം പെ​ട്രോ​ൾ വാ​ങ്ങി. ജീ​വ​ന​ക്കാ​രോ​ടു​ള്ള ദേ​ഷ്യ​ത്തി​ൽ പെ​ട്രോ​ൾ, പ​മ്പി​ൽ ത​ന്നെ ഒ​ഴി​ച്ച് തീ​വെ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ ശു​ചി​മു​റി ഉ​പ​യോ​ഗം; ഉ​ട​മ​ക​ൾ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി

കൊ​ച്ചി: പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ ശു​ചി​മു​റി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ൾ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി.

ദേ​ശീ​യ​പാ​ത​യി​ലെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും 24 മ​ണി​ക്കൂ​റും ശു​ചി​മു​റി സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശൗ​ചാ​ല​യ സൗ​ക​ര്യ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യെ​യും ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു.

യാ​ത്രി​ക​ര്‍​ക്ക് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​ത് എ​ന്‍​എ​ച്ച്എ​ഐ ആ​ണ്. കൃ​ത്യ​മാ​യ ദൂ​ര​പ​രി​ധി​യി​ല്‍ എ​ന്‍​എ​ച്ച്എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട ബാ​ധ്യ​ത പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ള്‍​ക്ക് മേ​ല്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up